ടൊ യോട്ട റെയ്‌സ് വരുന്നു

Posted on: November 7, 2019

ടോക്കിയോ : ടൊയോട്ട റെയ്‌സ് ജപ്പാനില്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.79 ലക്ഷത്തിനും 22.82 ലക്ഷത്തിനുമിടയിലാണ് ജാപ്പനീസ് യെന്‍ വില. ഇന്ത്യയില്‍ 10.96 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപവരെ. ഓള്‍-ന്യൂ ജൈഹാറ്റ്‌സു ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (ഡിഎന്‍ജിഎ) പ്ലാറ്റ് ഫോമിലാണ് കോംപാക്റ്റ് എസ് യുവി നിര്‍മ്മിച്ചിരിക്കുന്നത്. 3995 എം എം നീളവും 1,695 എം എം ഉയരവുമുള്ളവനാണ് ടൊയോട്ട റെയ്‌സ് 2525 മില്ലി മീറ്ററാണ് വീല്‍ബേസ്.

പുതിയ ഡിസൈന്‍, സ്റ്റൈലിംഗ് ഭാഷയിലാണ് ടൊയോട്ട റെയ്‌സ് വരുന്നത്. മുന്നില്‍ അല്‍പ്പം ഇറക്കി നല്‍കിയിരിക്കുന്നതും വിഷമചതുര്‍ഭുജ ആകൃതിയുള്ളതും വലുതുമായ ഗ്രില്‍, ഗ്രില്ലിന് ഇരുവശങ്ങളിലുമായി എല്‍ ഇഡി ഡേടൈം റണ്ണിംഗ്ഗ ലൈറ്റുകള്‍, ഫോഗ് ലാപുകള്‍ എന്നിവയോടെയാണ് ടൊയോട്ട റെയ്‌സ് വരുന്നത്. കറുത്ത ക്ലാഡിംഗ് കൂടി മുന്നില്‍ കാണാം. പുരികം ചുളിച്ചതുപോലെ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ ഉയര്‍ത്തിനല്‍കിയിരിക്കുന്നു. അനുക്രമമായി തെളിയുന്ന ടേണ്‍ ലൈറ്റുകള്‍ ഹെഡ്‌ലാംപുകളുടെ കൂടെയാണ്.
വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ബോഡിയുടെ അതേ നിറത്തിലുള്ള സി പില്ലറുകള്‍ വാഹനത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു. 17 ഇഞ്ച് അലോയ് വീലുകളിലാണ് ടൊയോട്ട റെയ്‌സ് വരുന്നത്. പിറകില്‍ റാപ് ഓറൗണ്ട് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ നല്‍കി. എസ് യു വി യുടെ കറുത്ത ക്ലാഡിംഗ് കാണാം. കാബിനില്‍ സ്മാര്‍ട്ട് ഡിവൈസ് ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7 ഇഞ്ച് ടി എഫ് ടി കളര്‍ എല്‍സിഡി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയത്തില്‍ തുകല്‍ പൊതിഞ്ഞു.

ഒരേയൊരു എന്‍ജിന്‍-ട്രാന്‍സ് മിഷന്‍ ഓഫ്ഷനിലാണ് ടൊയോട്ട റെയ്‌സ് വരുന്നത്. 1.0 ലിറ്റര്‍ 1 കെ ആര്‍ – വിഇടി ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 96 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. ഒരു ഡി സി വിടി (ഡയറക്റ്റ് ഷിഫ്റ്റ് കണ്ടിനു വസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷനില്‍ മാത്രമാണ് ജാപ്പനീസ് വിപണിയില്‍ എസ് യു വി അവതരിപ്പിച്ചിരിക്കുന്നത്. ഓള്‍ സ്പീഡ് ട്രാക്കിംഗ് സഹിതം അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും മനസ്സിലാക്കുകയും ഇടി ഒഴിവാക്കുകയും ചെയ്യുന്ന ബ്രേക്കിംഗ് സംവിധാനം, അബദ്ധത്തില്‍ വാഹനം സ്റ്റാര്‍ട്ടാകുന്നത് തടയുന്ന സംവിധാനം എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ പ്രധാനമാണ്.

TAGS: Toyota Raize |