സെൻ ക്യാബ്‌സ് ഓൺലൈൻ ടാക്‌സി സേവനം കൊച്ചിയിൽ ആരംഭിച്ചു.

Posted on: October 24, 2019

സെൻ ക്യാബ് ഓൺലൈൻ ടാക്‌സി സേവനം കൊച്ചിയിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു. ഓപ്പറേഷൻസ് മേധാവി വിനോയ് പി.റ്റി, മാനേജിംഗ് ഡയറക്ടർ ഹരിദാസ് ചെമ്പ്കാവ്, വനജ ചെമ്പ്കാവ് തുടങ്ങിയവർ സമീപം.

കൊച്ചി : സെൻ ക്യാബ്‌സ് ഓൺലൈൻ ടാക്‌സി സേവനം കൊച്ചിയിൽ ആരംഭിച്ചു. അമേരിക്കൻ മലയാളികളായ ഹരിദാസ് ചെമ്പ്കാവിൻറ്റെയും, വനജ ചെമ്പ്കാവിന്റെയും നേതൃത്വത്തിൽ അഞ്ച് വർഷം മുമ്പ് ബംഗലുരുവിലാണ് സെൻ ക്യാബ്‌സ് പ്രവർത്തനം ആരംഭിച്ചത്. കൊച്ചി മേയർ സൗമിനി ജെയിൻ സെൻ ക്യാബ്‌സിന്റെ സേവനം കൊച്ചി നിവാസികൾക്കായി സമർപ്പിച്ചു. തൃശൂരിൽ അവതരിപ്പിച്ച ശേഷമാണ് കൊച്ചിയിൽ സെൻ ക്യാബ്‌സ് എത്തുന്നത്.

മറ്റ് ഓൺലൈൻ ടാക്‌സി സേവന ദാതാക്കൾ ചെയ്യുന്നതുപോലെ ഓരോ ട്രിപ്പിനും ഡ്രൈവർമാരിൽ നിന്നും കമ്മീഷൻ ഈടാക്കുന്നത് ഒഴിവാക്കുമെന്ന് ഹരിദാസ് ചെമ്പുകാവ് പറഞ്ഞു. ഓരോ സ്ഥലത്തേക്കും നിശ്ചിതമായ ഒരു തുകയാണ് ഈടാക്കപ്പെടുക. സർജ് ചാർജ്ജ് പൂർണ്ണമായും ഒഴുവാക്കി യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കും.24 മണിക്കൂറും കസ്റ്റമർ സേവനം ലഭ്യമാക്കുന്ന കോൾ സെൻറ്ററും സജ്ജമാണ്.

യാത്ര തുടങ്ങുന്നത് മുതൽ യാത്ര അവസാനിക്കുന്നതുവരെ വാഹനം പൂർണ്ണമായും ട്രാക്ക് ചെയ്യപ്പെടുകയും ചെയ്യും ഡ്രൈവർമാർക്ക് യാതക്കാരുമായി സൗമ്യമായി ഇടപഴകുവാനുള്ള പരിശീലനവും ഒരുക്കും എറണാകുളം നോർത്ത്, സൗത്ത്, ആലുവ റെയിൽവെ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ ട്രിപ്പുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ആദ്യ ഘട്ടത്തിൽ 100 ഓളം കാറുകളാണ് സേവന സജ്ജമായിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളിൽ കാറുകളുടെ എണ്ണം 1000 ൽ അധികമാക്കുകയാണ് ലക്ഷ്യമെന്ന് വനജ ചെമ്പ്കാവ് പറഞ്ഞു. കോർപറേറ്റ് കമ്പനികൾക്ക് പ്രത്യക നിരക്കുകൾ ലഭ്യമാക്കും. ഭാവിയിൽ ഫ്രാഞ്ചസി മാതൃകയിൽ പ്രവർത്തനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹരിദാസ് ചെമ്പു കാവ് പറഞ്ഞു. കമ്പനിയുടെ ഓപ്പറേഷൻസ് മേധാവി വിനോയ് പി.റ്റിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: Xen Cabs |