ബെനല്ലി ഇംപീരിയൽ 400 വിപണിയിൽ

Posted on: October 22, 2019

കൊച്ചി : ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനല്ലിയുടെ ഇംപീരിയൽ 400 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബെനല്ലിയുടെ ഇംപീരിയൽ 400 ന്റെ എക്‌സ് ഷോറൂം വില 1.69 ലക്ഷം രൂപയാണ്.

india.benelli.com വെബ്‌സൈറ്റ് സന്ദർശിച്ച് 4000 രൂപ മുടക്കി ഈ സൂപ്പർ റിട്രോ ക്ലാസിക് ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്. 1950 ൽ പുറത്തിറക്കിയ ബെനല്ലിയുടെ ചരിത്രം സൃഷ്ടിച്ച മോഡലായ ബെനല്ലി-മോട്ടോ ബിയുടെ പുനരാവിഷ്‌ക്കരണമാണ് ഇംപീരിയൽ 400.

മൂന്ന് വർഷത്തെ വാറണ്ടി ഈ സൂപ്പർ ബൈക്കിന് ലഭ്യമാണ്. ആദ്യ രണ്ട് വർഷം സർവീസ് സൗജന്യമായിരിക്കും. റെഡ്, സിൽവർ, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.