ഹ്യുണ്ടായി വെന്യൂ ഏറ്റവും വില്‍പ്പനയുള്ള യൂട്ടിലിറ്റി വെഹിക്കിള്‍

Posted on: October 14, 2019

കൊച്ചി : യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ഏറ്റവും വിലപ്പനയുള്ള മോഡലായി ഹ്യുണ്ടായി വെന്യു. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 42,681 വെന്യു മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റഴിച്ചത്. 75,000 ലധികം ബുക്കിംഗും ഈ മോഡലിനുണ്ട്.

ചെറു എസ്.യു.വി. വിഭാഗത്തില്‍പ്പെട്ട വാഹനമാണ് വെന്യു രാജ്യത്തെ ആദ്യ കണക്ടഡ് എസ്. യു. വി. എന്ന വിശേഷണവും വെന്യുവിനുണ്ട്. വിവിധ മോഡലുകള്‍ക്ക് 6.5 ലക്ഷം മുതല്‍ 11.11 ലക്ഷം രൂപ വരെയാണ് കേരളത്തിലെ ഷോറൂം വില.

സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് വെന്യു. 69 ശതമാനവും ഉന്നത നിലവാരത്തിലുള്ള സ്റ്റീലാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക് ട്രോണിക് സണ്‍റൂഫ്, വയര്‍ ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

TAGS: Hydai Venue |