ടൊയോട്ട സര്‍വീസ് കാര്‍ണിവല്‍ ആരംഭിച്ചു

Posted on: October 11, 2019

കൊച്ചി : ടൊയോട്ട ഇന്ത്യയില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മൂന്നു മാസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ ഒരുക്കുന്നു. കാര്‍ണിവല്‍ ഡിസംബര്‍ 31- ന് അവസാനിക്കും.

സര്‍വീസ് കാര്‍ണിവല്‍ കാലയളവില്‍ രാജ്യത്തുടനീളമുള്ള ടൊയോട്ട സര്‍വീസ് സെന്ററുകളില്‍ നിന്ന് വിവിധ ടൊയോട്ട സര്‍വീസ് സെന്ററുകളില്‍ സര്‍വീസ് ചെയ്യുന്നതിനും പാര്‍ട്‌സുകള്‍ മാറുന്നതിനും ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാകും.

പൊതുവായ അറ്റകുറ്റപ്പണി സമയത്ത് ബാധകമായ കോംബോ ഭാഗങ്ങള്‍ക്കും ലേബര്‍ ചാര്‍ജ്ജിലും ഉപഭോക്താക്കള്‍ക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കും.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ ഉടമകള്‍ക്ക് നിര്‍ബന്ധിത 14 പോയിന്റ് സുരക്ഷാ പരിശോധനകള്‍ക്കൊപ്പം വി-കെയര്‍ സേവനത്തിന് 20 ശതമാനം വരെ കിഴിവ് ലഭിക്കും.