ടാറ്റാ ടിഗോര്‍ ഇ. വി. എത്തി ; വില 9.44 ലക്ഷം രൂപ

Posted on: October 10, 2019

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് വൈദ്യുത വാഹനമായ ടിഗോര്‍ ഇ. വി. അവതരിപ്പിച്ചു. 9.44 ലക്ഷം രൂപയ്ക്കാണ് ഷോറൂം വില ആരംഭിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 213 കിലോമീറ്റര്‍ സഞ്ചരിക്കാം. മൂന്ന് വകഭേദങ്ങളുണ്ട്. രണ്ടു തരത്തിലുള്ള ചാര്‍ജിംഗ് ലഭ്യമാണ് – വേഗം കൂടിയ ചാര്‍ജിംഗും വേഗം കുറഞ്ഞ വൈദ്യുത ചാര്‍ജിംഗും. വൈദ്യുത വാഹനം പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി പ്രകാരം സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. സബ്‌സിഡി തുക കിഴിച്ചുള്ള തുകയാണ് ഷോറൂം വിലയായി പരസ്യപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഇറങ്ങിയ ടിഗോര്‍ ഇ. വി. യുടെ വില്‍പ്പന സര്‍ക്കാരിനും ടാക്‌സി ഉടമകള്‍ക്കും മാത്രമായി നിജപ്പെടുത്തിയിരുന്നു. പുതിയ ടിഗോര്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. ഒറ്റത്തവണ ചാര്‍ജിംഗ് 142 കിലോമീറ്റര്‍ മാത്രമായിരുന്നു പഴയ ടിഗോറില്‍ ലഭ്യമായിരുന്നത്.

TAGS: Tata Tigor |