സ്‌കോഡ കോഡിയാക് സ്‌കൗട്ട് എത്തി : വില 33.99 ലക്ഷം

Posted on: October 9, 2019

കൊച്ചി : കാര്‍ നിര്‍മാതാക്കളായ സ്‌കോഡ കോഡിയാക് സ്‌കൗട്ട് മോഡല്‍ വിപണിയിലിറക്കി. ഏഴുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എസ്. യു. വി. യാണിത്. ഷോറൂം വില 33.99 ലക്ഷം രൂപ.

150 പി. എസ് പവര്‍ നല്‍കാന്‍ ശേഷിയുള്ള 2.0 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുക. ലോഗോയ്ക്കു പകരം സ് കോഡ എന്ന് വലിയ അക്ഷരത്തില്‍ എഴുതുന്ന ആദ്യ മോഡലാണിത്. ലിറ്ററിന് 16.25 കിലോമീറ്ററാണ് ഇന്ധനക്ഷമത. മണിക്കൂറില്‍ 194 കിലോമീറ്ററാണ് കൂടിയ വേഗം.
ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്, സ്‌നോ ഇന്‍ഡിവിജ്വല്‍ എന്നീ അഞ്ച് തരത്തിലുള്ള ഡ്രൈവിംഗ് വാഹനത്തിലുണ്ട്.

ഓള്‍വീല്‍ ഡൈവ്, ഒമ്പത് എയര്‍ബോഗ്, ഡ്രൈവര്‍ ക്ഷീണിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന അലര്‍ട്ട്, ആന്റി ലോക് ബ്രേക്കിംഗ് സിസ്റ്റം, ഇലക് ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക് ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ഹില്‍ ഹോല്‍ജ് ആന്റ് ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.

TAGS: Skoda Kodiaq |