പുതിയ എലാന്‍ട്ര എത്തി വില 15.89 ലക്ഷം മുതല്‍

Posted on: October 4, 2019

കൊച്ചി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രീമിയം സെഡാനായ എലാന്‍ട്ര പരിഷ്‌കരിച്ച് വിപണിയിലെത്തിച്ചു. 15.89 ലക്ഷം മുതല്‍ 20.39 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എലാന്‍ട്രയ്ക്ക് കരുത്ത് പകരുന്നത്. ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയില്‍ ലഭ്യം. ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന സംവിധാനം ഉള്‍പ്പെടെ അത്യാധുനിക കളക് റ്റി വിറ്റി സൊലൂഷനോടെയാണ് പുതിയ എലാന്‍ട്ര എത്തിയിരിക്കുന്നത്. ബ്ലൂ ലിങ്ക് ടെക്‌നോളജിയിലൂടെ 34 ഫീച്ചറുകളാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളുമുണ്ട്.

TAGS: Elantra |