മാരുതി സുസുകി മിനി എസ് യുവി എസ് – പ്രെസോ എത്തി

Posted on: October 1, 2019

ന്യൂഡല്‍ഹി : മാരിതി സുസുകിയുടെ ചെറിയ (മിനി) എസിയുവി എസ്- പ്രെസോ നിരത്തിലെത്തി. 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം വരെ വിലയുള്ള 6 വേരിയന്റുകളുണ്ട്. ബിഎസ്-6 നിബന്ധനകള്‍ പാലിക്കുന്ന 1- ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 68 എച്ച്പി കരുത്തുള്ളതാണ്. 5- സ്പീഡ് മാനവല്‍ ഗിയര്‍ബോക്‌സും എഎംടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട്. 21.5 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഏകദേശ മൈലേജ്.

അരീന വിപണന ശൃംഖലവഴിയാണ് വില്‍പന. 3.565 മീറ്റര്‍ നീളം, 1.52 മീറ്റര്‍ വീതി. 1.56 മീറ്റര്‍ ഉയരം, 18 സെന്റിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുള്ള എസ് – പ്രെസോയില്‍ 2 എയര്‍ ബാഗ്, ആന്റി – ലോക് ബ്രേക്കിംഗ് സിസ്റ്റം), പാര്‍ക്കിംഗ് സെന്റര്‍, 7 ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയുമുണ്ട്.