റേസിംഗ് ചാമ്പ്യൻഷിപ്പിൽ ആധിപത്യം തുടർന്ന് ഇഡിമിത്സു ഹോണ്ട ടെൻ10 റേസിംഗ് ടീം

Posted on: September 8, 2019

ചെന്നൈ : എംആർഎഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പ് 2019 ന്റെ നാലാം റൗണ്ടിന്റെ ആദ്യ ദിനത്തിൽ ഇഡിമിത്സു ഹോണ്ട ടെൻ10 റേസിംഗ്് ടീം റൈഡർമാർ പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗങ്ങളിൽ മുന്നിലെത്തി.

ഹോണ്ട എആർആർസി റൈഡറായ രാജീവ് സേതുവിന്റെ പ്രോസ്റ്റോക്ക് 165 വിഭാഗത്തിൽ തുടർച്ചയായ അഞ്ചാമത്തെ വിജയമാണിത്. ടീം മേറ്റ് ശരത് കുമാർ ഈ വിഭാഗത്തിൽ മൂന്നാമതായി ഫിനീഷ് ചെയ്തു. പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗത്തിൽ അനീഷ് ഷെട്ടി ഈ സീസണിലെ തന്റെ നാലാമത്തെ വിജയമാണ് നേടിയത്.

റൈഡർമാർ 2019 ൽ കൂടുതൽ ശക്തിയും വേഗവും കൈവരിച്ചിരിക്കുകയാണ്. പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗങ്ങളിൽ ഹോണ്ടയുടെ കുട്ടികൾ മുന്നിലെത്തിയിരിക്കുകയാണ്. ഭാവി റൈഡർമാരെ വാർത്തെടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ഇഡിമെത്സു ഹോണ്ട ഇന്ത്യ ടാൽറ് കപ്പ് മാറിയിരിക്കുകയാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.