03
Friday
May 2024
May 2024
ഗുഡ് ഇയർ ഈഗിൾ 360 ടയർ ഓട്ടോ ഷോയിൽ അവതരിപ്പിച്ചു
Posted on: February 17, 2018
കൊച്ചി : ഭാവിയിലെ കാറുകളുടെ ടയർ എന്ന ആശയവുമായുള്ള ഗുഡ് ഇയറിന്റെ ഈഗിൾ 360 ഡൽഹി ഓട്ടോ ഷോയിൽ അവതരിപ്പിച്ചു. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾക്കായുള്ള ടയർ എന്ന രീതിയിലാണിത് അവതരിപ്പിച്ചിരിക്കുന്നത്. റോഡ്, കാലാവസ്ഥാ സാഹചര്യങ്ങൾ അടക്കമുള്ളവ വാഹനത്തിന്റെ നിയന്ത്രണ സംവിധാനത്തിലേക്ക് എത്തിച്ച് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ ഇതു സഹായകമാകും.
ടയർ സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാർ എന്ന നിലയിൽ വെല്ലുവിളികൾ ഏറ്റെടുക്കാനും ഉപഭോക്താക്കൾക്കു മികച്ച ഡ്രൈവിംഗ് അനുഭവങ്ങൾ പ്രദാനം ചെയ്യാനും തങ്ങൾ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗുഡ് ഇയർ ഇന്ത്യയുടെ കൺസ്യൂമർ ബിസിനസ് വൈസ് പ്രസിഡന്റ് പി.കെ. വാലിയ ചൂണ്ടിക്കാട്ടി.
TAGS: Goodyear Eagle 360 | Goodyear Tyres |
News in this Section
Related News