May 2024
റിനോൾട്ട് ഇന്ത്യ മൈ റിനോൾട്ട് ആപ്പ് പുറത്തിറക്കി
Posted on: September 16, 2017
കൊച്ചി : റിനോൾട്ട് ഇന്ത്യ, മൈ റിനോൾട്ട് സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കി. റിനോൾട്ട് ശ്രേണിയിലുള്ള കാറുകളിലെല്ലാം ലഭ്യമാകുന്ന മൈ റിനോൾട്ട് ആപ്പ് 60 ൽപ്പരം സവിശേഷതകൾ ഉള്ളതാണ്.
വാഹനത്തിന്റെ സർവീസിംഗ് ചരിത്രം, വ്യക്തിഗത ഓർമ്മപ്പെടുത്തലുകളും, അറിയിപ്പുകളും, ഓൺലൈൻ സർവീസ് അപ്പോയിൻമെന്റുകൾ, വാഹനങ്ങൾക്കുള്ള സംവേദനാത്മകമായ ഉപഭോക്തൃ മാനുവൽ, ഡീലർഷിപ്പ്, കസ്റ്റമർ കെയർ എന്നിവയുമായി പെട്ടെന്ന് ബന്ധപ്പെടുവാനുള്ള സൗകര്യം, ഡോക്യുമെന്റ് സ്‌റ്റോറേജിനായി ഡിജിറ്റൽ വാൾട്ട്, എളുപ്പമായ ഇ പേമെന്റ് സൗകര്യം മുതലായവ ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റുഫോമുകളിൽ മൈ റിനോൾട്ട് ആപ്ലിക്കേഷൻ ലഭ്യമാണ്.
റിനോൾട്ട് കണക്ട്, റിനോൾട്ട് ഡീലർ മാനേജുമെന്റ് സിസ്റ്റം എന്നിവയുമായി മൈ റിനോൾട്ട് ആപ്പ് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡീലർമരെയും സംയോജിപ്പിക്കാൻ കഴിയും. ഉപഭോക്താക്കളുടെ ലോഗിൻ പ്രോസസ്, രജിസ്‌ട്രേഷൻ എന്നിവ മൈ റിനോൾട്ട് ആപ്ലിക്കേഷൻ സുരക്ഷിതമാക്കുന്നു. റോഡ് സൈഡ് അസിസ്റ്റൻസ്, കസ്റ്റമർകെയർ, പേമെന്റ് ഗേറ്റ് വേ, എസ്എംഎസ്, ഇ-മെയിൽ തുടങ്ങിയ സവിശേഷതകളും മൈ റിനോൾട്ട് വാഹന ഉടമകൾക്ക് ലഭ്യമാക്കും.
TAGS: My Renault App | Renault Cars | Renault India |