മാരുതി സുസുക്കിയുടെ ബാക്ക് വാട്ടേഴ്‌സ് റാലി

Posted on: June 15, 2016

Maruti-Suzuki-Backwaters-Ra

കൊച്ചി: മാരുതി സുസുക്കിയുടെ ബാക്ക് വാട്ടേഴ്‌സ് റാലി ജൂൺ 16-ന് ഊട്ടിയിൽ ആരംഭിക്കും. ഊട്ടിയിൽ നിന്ന് ആരംഭിക്കുന്ന റാലി ജൂൺ 19-ന് കൊച്ചിയിൽ സമാപിക്കും. 650 കിലോമീറ്ററിൽ കൂടുതൽ ദൂരം പ്രകൃതിരമണിയമായ കാഴ്ചകൾ കൊണ്ട് സമൃദ്ധമായ റൂട്ടുകളിലാണ് റാലി പ്ലാൻ ചെയ്തിരിക്കുന്നത്.

ഫോർ വീൽ വാഹനമുള്ള ആർക്കും റാലിയിൽ പങ്കെടുക്കാം. ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കാറുകൾക്ക് ഒരുതരത്തിലുള്ള കസ്റ്റമൈസേഷനും ആവശ്യമില്ല. ഡ്രൈവറിന്റെയും നാവിഗേറ്ററിന്റെയും മികവ് മനസിലാക്കാൻ ഏറ്റവും അനുയോജ്യമായ ടൈം-സ്പീഡ്-ഡിസ്റ്റൻസ് ഫോർമാറ്റിന് അനുസൃതമാണ് റാലി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.marutisuzukimotorsport.com എന്ന വെബ്‌സൈറ്റിൽ നിന്നു ലഭിക്കും.