വോക്‌സ്‌വാഗൻ അമിയോ ഫെബ്രുവരി 2 ന് അവതരിപ്പിക്കും

Posted on: January 14, 2016

Volkswagen-Ameo-big

മുംബൈ : വോക്‌സ് വാഗന്റെ പുതിയ കോംപാക്ട് സെഡാൻ അമിയോ ഫെബ്രുവരി 2 ന് അവതരിപ്പിക്കും. ഫെബ്രുവരി മൂന്നിനാണ് ഡൽഹി ഓട്ടോഎക്‌സ്‌പോ ആരംഭിക്കുന്നത്. നാല് മീറ്ററിൽ താഴെ നീളമുള്ള സെഡാൻ പോളോ അടിസ്ഥാനമാക്കിയുള്ളതാണ്.

പോളോയിലുള്ള 1.2 ലിറ്റർ ടിഎസ്‌ഐ പെട്രോൾ, 1.5 ലിറ്റർ ടിഡിഐ ഡീസൽ എൻജിനുകൾ അമിയോയിലും ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മാരുതി സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് ഫിഗോ ആസ്പയർ, ഹ്യുണ്ടായ് എക്‌സെന്റ്, ടാറ്റാ സെസ്റ്റ് എന്നിവയോടാകും അമിയോ മത്സരിക്കുന്നത്. അതിനാൽ തന്നെ വില 5 ലക്ഷത്തിനും 8 ലക്ഷത്തിനും മധ്യേയായിരിക്കുമെന്നാണ് വിപണിവൃത്തങ്ങളുടെ നിഗമനം.