ഓഫ് റോഡ് സാഹസികർക്ക് ആവേശമായി വാഗമൺ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ്

Posted on: October 8, 2015

Mahindra-GE-Vagamon-2015--W

കൊച്ചി : മഹീന്ദ്ര അഡ്വഞ്ചറിന്റെ 126-ാമത് മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് വാഗമണ്ണിൽ നടന്നു. ഓഫ് റോഡിംഗ് മത്സരത്തിൽ 100 ലേറെ മഹീന്ദ്ര ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുണ്ടായിരുന്നു. വാഗമണ്ണിലെ വിന്റർ വാലി റിസോർട്ടിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത മത്സരത്തിൽ ബൊലേറോ, സ്‌കോർപ്പിയോ, ഥാർ, ലെജൻഡ് മോഡലുകളുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓഫ് റോഡ് സാഹസികർ പങ്കെടുത്തു.

പ്രേം കുമാർ (മോഡിഫൈ ചെയ്യാത്ത വാഹനങ്ങളുടെ വിഭാഗം),
അശ്വിൻ നാരായണൻ, പ്രദീപ് കുമാർ (മോഡിഫൈ ചെയ്ത വാഹനങ്ങളുടെ വിഭാഗം ), ആതിര മുരളി (വൈൽഡ് കാർഡ് വിഭാഗം), ജവീൻ മാത്യൂ(സ്റ്റോക്ക് കാർ വിഭാഗം) എന്നിവരാണ് മത്സരവിജയികൾ.

വിജയികൾക്ക് ഇഗത്പുരിയിലെ മഹീന്ദ്ര അഡ്വഞ്ചർ ഓഫ് റോഡിങ്ങ് അക്കാദമിയിൽ 2016 ജനുവരിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. സാറാ എക്‌സീട്രീം, വാൽവോലൈൻ, മാക്‌സിസ് ടയേർസ് എന്നിവരുടെ സഹകരണത്തോടെയാണ് വാഗമണ്ണിലെ ഗ്രേറ്റ് എസ്‌കേപ്പ് സംഘടിപ്പിച്ചത്.