ഫോക്‌സ്‌വാഗൺ ന്യൂ വെന്റോയ്ക്കും പോളോയ്ക്കും സുവർണ ഓഫറുകൾ

Posted on: August 12, 2015

Volkswagen-Kamal-Basu-in-Ch

കൊച്ചി : ഓണം പ്രമാണിച്ച് ന്യൂവെന്റോ, പോളോ കാറുകൾക്ക് ഫോക്‌സ്‌വാഗൺ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 വരെ ഓഫറുകൾ നിലവിലുണ്ടാവുക. പോളോയും ന്യൂ വെന്റോയും ബുക്ക് ചെയ്യുമ്പോൾ ഒരു സ്വർണ നാണയം ഉറപ്പായും ലഭിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ ഷോറുമുകളിലും ഫോക്‌സ്‌വാഗൺ കാറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരമുണ്ടാവും.

പോളോ സ്വന്തമാക്കുന്നവർക്ക് 3 വർഷത്തെ ഇൻഷ്വറൻസ് സൗജന്യമായിരിക്കും. സാധാരണ ഗതിയിൽ വാറണ്ടി രണ്ട് വർഷത്തേക്കാണെങ്കിൽ ഓഗസ്റ്റ് 31മുമ്പ് വാങ്ങുമ്പോൾ ഒരു വർഷത്തെ അധിക വാറണ്ടി ലഭിക്കും. മൂന്ന് വർഷത്തെ വാർഷിക മെയ്ന്റൻസ് കോൺട്രാക്റ്റുമുണ്ടാവും. ഈ മെയ്ന്റനൻസ് ചാർജ് പ്രതിമാസത്തവണകളായി അടച്ചാൽ മതി.

ന്യൂ വെന്റോയ്ക്ക് പകരം പഴയ കാർ നൽകുമ്പോൾ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുണ്ട്: പക്ഷെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം ബന്ധപ്പെട്ട ഡീലർക്കാണ്. 20,000 രൂപയുടെ ലോയൽട്ടി ബോണസുമുണ്ട്. പക്ഷെ ഈ അനുകൂല്യം ന്യൂവെന്റോ വാങ്ങുന്നത് ഒരു വ്യക്തിയാണെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. ലോയൽട്ടി ബോണസ് ലഭിക്കുന്ന ഇടപാടുകാരൻ എക്‌സ്‌ചേഞ്ച് ബോണട്ടിന് അർഹനായിരിക്കുകയുമില്ല.

ഓണം സമൃദ്ധിയുടേയും ശുഭാരംഭത്തിന്റേയും ഉത്സവമെന്ന നിലയ്ക്ക് ഇടപാടുകാരോടൊപ്പം ഈ അവസരം ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഫോക്‌സ്‌വാഗൻ സുവർണ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കമ്പനി മാർക്കറ്റിംഗ് പി.ആർ. തലവൻ കമൽ ബസു പറഞ്ഞു.