ഗ്രൂപ്പ് സെൽഫിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒപ്പോ എഫ് 3

Posted on: May 4, 2017

കൊച്ചി : സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ സെൽഫി വിപ്ലവത്തിനു തുടക്കം കുറിച്ച ഒപ്പോയുടെ എഫ് സീരീസിലെ ഏറ്റവും പുതിയ സെൽഫി എക്‌സ്‌പെർട്ട് ഒപ്പോ എഫ് 3 സ്മാർട്ട്‌ഫോൺ വിപണിയിലെത്തി. ഇന്ത്യയിലുടനീളം ഒരേ സമയത്ത് നടന്ന ലോഞ്ചിന്റെ ഭാഗമായി, കൊച്ചി ലെ മെറിഡിയനിൽ, ഒപ്പൊ കേരള സിഇഒ സൈമൺ ലിയാങ്, അസിസ്റ്റന്റ് ജനറൽ മാനേജർ സ്റ്റീവൻ ഹുയാങ്, ട്രെയിനിംഗ് മാനേജർ ബിബിൻ കൊല്ലേർക്കൻ എന്നിവർ ചേർന്ന് ഒപ്പോ എഫ് 3 പുറത്തിറക്കി.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കുകയാണ് ഒപ്പോയുടെ ലക്ഷ്യമെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ സ്റ്റീവൻ ഹുയാങ് പറഞ്ഞു. ഇന്ത്യയിലെ ഒപ്പോ ഉപഭോക്താക്കളിൽ ഭൂരിഭാഗവും യുവാക്കളാണ്. യുവാക്കളുടെ ട്രെൻഡ് മനസിലാക്കി പ്രവർത്തിക്കുകയാണ് ഏറ്റവും പ്രധാനം. പുതിയ ഒപ്പോ സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് സെൽഫിക്കും സെൽഫിക്കും അനുയോജ്യമായ വിധത്തിലുള്ള ഡ്യുവൽ സെൽഫി ക്യാമറയും 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസും അടങ്ങിയ സമാർട്ട്‌ഫോൺ മിതമായ വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് എഫ് 3 യുടെ ഏറ്റവും പ്രധാന സവിശേഷത. 19,990 രൂപയാണ് എഫ് 3 യുടെ വില. 

ആധുനിക ഡ്യുവൽ സെൽഫി ക്യാമറയാണ് ഒപ്പോ എഫ് 3 യിലുള്ളത്. സെൽഫിക്കായി 16 മെഗാപിക്‌സൽ ക്യാമറയും ഗ്രൂപ്പ് സെൽഫിക്കായി 8 മെഗാ പിക്‌സൽ ക്യാമറയുമാണുള്ളത്. ഗ്രൂപ്പ് സെൽഫികളിൽ എല്ലാവരെയും പരമാവധി ഫ്രെയിമിൽ ഉൾക്കൊള്ളുന്നതിനായി 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബ്യൂട്ടിഫൈ ഫീച്ചറും വ്യത്യസ്ത ഫിൽറ്ററുകളും പാറ്റേണുകളും മനോഹരമായ സെൽഫികളെടുക്കാൻ സഹായിക്കുന്നു. 13 മെഗാപിക്‌സൽ റിയർ ക്യാമറയിലെ ആന്റി ഷേക്ക് ടെക്‌നോളജി യാത്രയിൽപ്പോലും വ്യക്തമായി ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നു.

രാത്രിയിലും കുറഞ്ഞ പ്രകാശത്തിലും നൈറ്റ് മോഡ് ഷൂട്ട് വഴി വ്യക്തമായ ചിത്രങ്ങളെടുക്കാം. 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീൻ, ആകർഷകമായ മെറ്റാലിക് ബോഡി, ഫ്‌ളാഷ് ഫിംഗർപ്രിന്റ് അൺലോക്ക് എന്നീ ഫീച്ചറുകളുള്ള ഫോണിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്. ഫോർ ജി സപ്പോർട്ടുള്ള രണ്ട് സിമ്മുകൾ ഉപയോഗിക്കാം. ഒരു എസ്ഡി കാർഡ് ഇടാവുന്ന സ്ലോട്ട് ട്രേയാണ് ഒപ്പോ എഫ് 3 യുടെ മറ്റൊരു പ്രത്യേകത. 3200 എംഎഎച്ച് ബാറ്ററിയാണുള്ളത്.

TAGS: OPPO F3 |