സിയോക്‌സ് ഡിലൈറ്റ്‌വിഡ് ഫീച്ചർഫോൺ

Posted on: September 13, 2016

ziox-delightvid-big

സിയോക്‌സ് മൊബൈൽസ് ഫീച്ചർഫോണായ ഡിലൈറ്റ് വിഡ് വിപണിയിൽ അവതരിപ്പിച്ചു. ഡ്യുവൽ സിം ഫോണാണ് ഡിലൈറ്റ് വിഡ്. 8 ജിബി ബിൽറ്റ് ഇൻ മെമ്മറി. 16 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനാകും. പ്രാദേശികഭാഷകൾ തെരഞ്ഞെടുക്കാവുന്ന മൾട്ടി ലാംഗ്വേജ് സപ്പോർട്ട്. ബിൽറ്റ് ഇൻ എംപി3 പ്ലെയർ. എഫ്എം സപ്പോർട്ട്. 2.4 ഇഞ്ച് ഡിസ്‌പ്ലേ. ഡിജിറ്റൽ ക്യാമറ. ബ്ലൂടൂത്ത്. മൊബൈൽ ട്രാക്കർ. പ്രീലോഡഡ് ഗെയിംസ്. ഓട്ടോ കോൾ റെക്കോർഡിംഗ് ഫീച്ചർ. 1750 എംഎഎച്ച് ബാറ്ററി.

ഫുൾ ബ്ലാക്ക്, ബ്ലാക്ക് വൈറ്റ്, ബ്ലാക്ക് ബ്ലു, ബ്ലാക്ക് ചാമ്പ്യൻ, ബ്ലാക്ക് റെഡ് എന്നീ അഞ്ച് നിറങ്ങളിൽ സിയോക്‌സ് ഡിലൈറ്റ് വിഡ് തെരഞ്ഞെടുക്കാവുന്നതാണ്. ഡിലൈറ്റ് വിഡിന് 12 മാസത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. വില 2,113 രൂപ.

ഡിലൈറ്റ് വിഡ് ഉപഭോക്താക്കൾക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുകയെന്ന് സിയോക്‌സ് മൊബൈൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദീപക് കാബു പറഞ്ഞു. ഡിലൈറ്റ് വിഡിന്റെ വരവോടെ 8ജിബി മെമ്മറി സ്റ്റാൻഡേർഡ് ഫീച്ചറായി മാറുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.