ഓഹരി നിക്ഷേപം

Posted on: November 25, 2014

stock for this week_ A

ഹൃസ്വ-മധ്യകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് CAPSTOCKS-logo-big

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

State-bank-of-India-small

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ട്രഷറി, കോർപറേറ്റ് / ഹോൾസെയിൽ ബാങ്കിംഗ്, റീട്ടെയ്ൽ ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇൻഷുറൻസ്, മർച്ചന്റ് ബാങ്കിംഗ്, മ്യൂച്വൽഫണ്ട്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ വിപുലമായ ധനകാര്യ സേവനങ്ങളും നൽകിവരുന്നു. 16,000 ലേറെ ശാഖകളാണ് എസ് ബി ഐ യുടെ കരുത്ത്. ആർ ബി ഐ പലിശ നിരക്കിൽ കുറവു വരുത്തുന്നത് എസ് ബി ഐ ക്കു നേട്ടമാകും. പണപ്പെരുപ്പം കുറയുന്നതും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു നേട്ടമാകും. ഇപ്പോഴത്തെ വില 306 രൂപ ടാർജറ്റ് 345 രൂപ.

അമർരാജ ബാറ്ററീസ്

Amarraja-Batteries-small

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാറ്ററി നിർമാതാക്കളായ അമർരാജ
ഓട്ടോമോട്ടീവ്-ഇൻഡസ്ട്രിയൽ ബാറ്ററികളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. യുഎസിലെ ബാറ്ററി നിർമാതാക്കളായ ജോൺസൺ കൺട്രോൾസിന് അമർരാജയിൽ 26 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. അമറോൺ, പവർസോൺ ബ്രാൻഡുകളിലാണ് ബാറ്ററികൾ വിൽക്കുന്നത്. ആന്ധ്രപ്രദേശിലെ കാരക്കമ്പാടിയിലാണ് അമർരാജയുടെ അത്യാധുനിക പ്ലാന്റ്. രണ്ടാമത്തെ പ്ലാന്റ് ചിറ്റൂരിൽ വികസിപ്പിച്ചുവരികയാണ്. ഇപ്പോഴത്തെ വില 769.95 രൂപ. ടാർജറ്റ് 825 രൂപ.

പിഎൻബി ഗിൽറ്റ്‌സ്

PNB-Gilts

പഞ്ചാബ് നാഷണൽ ബാങ്കിന്റെ സബ്‌സിഡയറിയായ പിൻബി ഗിൽറ്റ്‌സ് റിസർവ് ബാങ്കിൽ നിന്ന് പ്രൈമറി ഡീലർഷിപ്പ് ലൈസൻസ് നേടിയ ആദ്യ സ്ഥാപനമാണ്. ഗവൺമെന്റ് സെക്യൂരിറ്റികളുടെ അണ്ടർറൈറ്റിംഗ്, ട്രഷറി ബിൽസ്, കോർപറേറ്റ് ബോണ്ട്‌സ് തുടങ്ങിയവയുടെ ട്രേഡിംഗ് തുടങ്ങിയവയാണ് പ്രധാന ബിസിനസ്. മികച്ച പ്രഫഷണലുകളുടെ പിന്തുണയും വിദഗ്ധരുടെ ഗവേഷണ പിൻബലവും പിൻബി ഗിൽറ്റ്‌സിനുണ്ട്. ഇപ്പോഴത്തെ വില 28.25 രൂപ. ടാർജറ്റ് 34 രൂപ.

എസ്‌ക്യുഎസ് ഇന്ത്യ ബിഎഫ്എസ്‌ഐ

SQS-Thinksoft-small

തിങ്ക്‌സോഫ്റ്റ് ഗ്ലോബൽ സർവീസസ് ലിമിറ്റഡാണ് എസ്‌ക്യുഎസ് ഇന്ത്യ ബിഎഫ്എസ്‌ഐ എന്നു പേരു മാറ്റിയത്. ധനകാര്യമേഖലയിലെ ബിസിനസ് അഷ്വറൻസ്, ടെസ്റ്റിംഗ് സ്‌പെഷ്യലിസ്റ്റുകളാണ് എസ്‌ക്യുഎസ് ഇന്ത്യ. സോഫ്റ്റ്‌വേർ ക്വാളിറ്റി സ്‌പെഷ്യലിസ്റ്റുകളായ എസ്‌ക്യുഎസ് ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി. യുഎസ്എ, യുകെ, മിഡിൽഈസ്റ്റ് എന്നിവിടങ്ങളിലായി 150 ലേറെ ഇടപാടുകാരുണ്ട്. ഇപ്പോഴത്തെ വില 615 രൂപ. ടാർജറ്റ് 720 രൂപ.

സെന്റം ഇലക്ട്രോണിക്‌സ്

Centum-Electronics-small

ഡിഫൻസ്, എയ്‌റോസ്‌പേസ്, മെഡിക്കൽ, ടെലികോം മേഖലകൾക്ക് ആവശ്യമായ അനലോഗ്, ഡിജിറ്റൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനി. ഡിആർഡിഒ, ബെൽ, ഐഎസ്ആർഒ, ജനറൽ ഇലക്ട്രിക്, എറിക്‌സൺ, സീമെൻസ്, സംസംഗ് തുടങ്ങിയ വമ്പൻമാർ സെന്റത്തിന്റെ ഇടപാടുകാരാണ്. വേൾഡ് ഇക്‌ണോമിക് ഫോറത്തിന്റെ 370 ഗ്ലോബൽ ഗ്രോത്ത് കമ്പനികളുടെ ലിസ്റ്റിൽ സെന്റം ഇലക്ട്രോണിക്‌സുണ്ട്. ഇപ്പോഴത്തെ വില 644 രൂപ. ടാർജറ്റ് 760 രൂപ.

ഇപ്പോഴത്തെ വില 2014 നവംബർ 25 ലെ നിരക്കനുസരിച്ച്

DISCLAIMER : ഓഹരി നിക്ഷേപങ്ങൾ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും വായനക്കാരൻ (നിക്ഷേപകൻ) സ്വന്തം നിലയിൽ കൈക്കൊള്ളേണ്ടതാണ്. പിന്നീടുള്ള ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം മാനേജ്‌മെന്റും കാപ്‌സ്റ്റോക്‌സ് സെക്യൂരിറ്റീസും ഉത്തരവാദികളായിരിക്കുന്നതല്ല.