ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 1, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 137.10 പോയിന്റ് കുറഞ്ഞ് 34,046 പോയിന്റിലും നിഫ്റ്റി 34.50 പോയിന്റ് കുറഞ്ഞ് 10,458 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കോൾ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, ഒഎൻജിസി, ഹിന്ദ് യൂണിലീവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഇൻഫോസിസ്, യെസ് ബാങ്ക്, വിപ്രോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |