സെൻസെക്‌സ് 90 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 11, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 90.42 പോയിന്റ് കുറഞ്ഞ് 31,833 പോയിന്റിലും നിഫ്റ്റി 32.15 പോയിന്റ് കുറഞ്ഞ് 9,984 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. എസ് ബി ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളിൽ നിക്ഷേപകർ നടത്തിയ ലാഭമെടുപ്പാണ് വിപണിയെ തളർത്തിയത്.

ഭാരതി എയർടെൽ, ടിസിഎസ്, വിപ്രോ, എം & എം, ഹിന്ദ് യൂണിലീവർ, അക്‌സിസ് ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, ഡോ.റെഡീസ്, ലുപിൻ, ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |