ഓഹരിവിപണികളിൽ നേട്ടം

Posted on: September 21, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. യുഎസ് ഫെഡറൽ റിസർവ് ഈ വർഷം അവസാനം പലിശനിരക്കുകളിൽ മാറ്റം വരുത്തുമെന്ന് സൂചന നൽകിയിട്ടുണ്ട്. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇന്ത്യൻ വിപണി കൺസോളിഡേഷൻ മൂഡിലാണ്.

ബിഎസ്ഇ സെൻസെക്‌സ് 35.34 പോയിന്റ് ഉയർന്ന് 32,435 പോയിന്റിലും നിഫ്റ്റി 9.15 പോയിന്റ് ഉയർന്ന് 10,150 പോയിന്റിലുമാണ് രാവിലെ 9.25 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ്, സിപ്ല, ടാറ്റാ സ്റ്റീൽ, ലുപിൻ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ടിസിഎസ്, കോൾ ഇന്ത്യ, പവർഗ്രിഡ്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |