ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 20, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 50.95 പോയിന്റ് കുറഞ്ഞ് 31,904 പോയിന്റിലും നിഫ്റ്റി 26.30 പോയിന്റ് കുറഞ്ഞ് 9,873 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മൈൻഡ് ട്രീ, ഹീറോ മോട്ടോകോർപ്, ഡോ. റെഡീസ്, എൻടിപിസി, സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, വിപ്രോ, ഭാരതി എയർടെൽ, ലുപിൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

എച്ച്ഡിഎഫ്‌സി ബാങ്ക്, എൽ & ടി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |