ഓഹരിവിപണികളിൽ നഷ്ടം

Posted on: July 18, 2017

മുംബൈ : പുകയില/സിഗരറ്റ് എന്നിവയുടെ സെസ് വർധിപ്പിച്ച ജിഎസ് ടി കൗൺസിൽ നടപടിയെ തുടർന്ന് ഓഹരിവിപണികളിൽ നഷ്ടം. തുടക്കത്തിലെ വൻ നഷ്ടത്തിൽ നിന്ന് ഓഹരിസൂചികകൾ കരകയറി. ഐടിസി ഓഹരികൾ 14 ശതമാനം നഷ്ടം നേരിട്ടു. ഗോഡ്രെഫിലിപ്‌സ്, വിഎസ്ടി തുടങ്ങിയ സിഗരറ്റ് കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ്.

ബിഎസ്ഇ സെൻസെക്‌സ് 228.42 പോയിന്റ് കുറഞ്ഞ് 31,846 പോയിന്റിലും നിഫ്റ്റി 44.60 പോയിന്റ് കുറഞ്ഞ് 9,871 പോയിന്റിലുമാണ് രാവിലെ 9.27 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, എസിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |