ഓഹരിവിപണികളിൽ നേട്ടം

Posted on: October 17, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 102.54 പോയിന്റ് ഉയർന്ന് 27,776 പോയിന്റിലും നിഫ്റ്റി 29.55 ഉയർന്ന് 8,613 പോയിന്റിലുമാണ് രാവിലെ 9.09 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ഇൻഫോസിസ്, എസ് ബി ഐ, എൻടിപിസി, ഒഎൻജിസി, ഗെയിൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച് ഡി എഫ് സി, ടാറ്റാ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |