മൂന്നു പൊതുമേഖല ബാങ്കുകള്‍ കൂടി ലയിപ്പിക്കും

Posted on: September 20, 2018

മുംബൈ : ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനത്തിനു ശേഷം ഈ വര്‍ഷം അവസാനത്തോടെ ബാങ്കിംഗ് മേഖലയില്‍ മറ്റൊരു ലയനം കൂടി.

പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്രാബാങ്ക് എന്നീ ബാങ്കുകളാണ് ലയിച്ചൊന്നാകുന്നത്.

ചെറു ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഡിസംബര്‍ 31 ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

TAGS: Banks |