ജെറ്റ്‌സ്റ്റാർ ഏഷ്യ എയർവേസ് തിരുവനന്തപുരത്തേക്ക് സർവീസ് തുടങ്ങുന്നു

Posted on: February 13, 2018

തിരുവനന്തപുരം : സിംഗപ്പൂർ ആസ്ഥാനമായുള്ള ജെറ്റ്സ്റ്റാർ ഏഷ്യ എയർവേസ് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് തുടങ്ങുന്നു. ജെറ്റ്സ്റ്റാറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സർവീസാണിത്.

180 പേർക്ക് യാത്രചെയ്യാവുന്ന എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒക്‌ടോബർ മുതൽ സർവീസ് തുടങ്ങുമെന്ന് ജെറ്റ്‌സ്റ്റാർ ഏഷ്യ സീനിയർ നെറ്റ്‌വർക്ക് പ്ലാനർ ജോവാൻ ചോ പറഞ്ഞു.