എയർ ഇന്ത്യയിൽ താത്പര്യമെന്ന് രാകേഷ് ജുൻജുൻവാല

Posted on: June 30, 2017

മുംബൈ : എയർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് പ്രമുഖ ഓഹരിനിക്ഷേപകൻ രാകേഷ് ജുൻജുൻവാല. ടാറ്റാ ഗ്രൂപ്പ്, ഇൻഡിഗോ, ജെറ്റ് എയർവേസ്, സ്‌പൈസ്‌ജെറ്റ് എന്നിവ താത്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ശതകോടീശ്വരനായ രാകേഷ് ജുൻജുൻവാല രംഗത്ത് വന്നിരിക്കുന്നത്.

എയർ ഇന്ത്യയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനാകുന്ന കമ്പനികൾക്ക് നല്ലൊരു നിക്ഷേപമായിരിക്കുമെന്ന് ഇടി നൗവിന് അനുവദിച്ച അഭിമുഖത്തിൽ രാകേഷ് ജുൻജുൻ വാല അഭിപ്രായപ്പെട്ടു. എല്ലാവരും എയർ ഇന്ത്യയിൽ തത്പരരാണ്. എനിക്കും താത്പര്യമുണ്ടെന്ന് അദേഹം പറഞ്ഞു.

നിലവിൽ രണ്ട് എയർലൈൻ കമ്പനികൡ രാകേഷ് ജുൻജുൻവാലയ്ക്ക് നിക്ഷേപമുണ്ട്. 2014 ൽ സ്‌പൈസ്‌ജെറ്റിന്റെ 1.4 ശതമാനം ഓഹരികളും 2015 ൽ ജെറ്റ് എയർവേസിന്റെ 1.05 ശതമാനം ഓഹരികളും രാകേഷ് ജുൻജുൻവാല വാങ്ങിയിരുന്നു.