കയർ കാർണിവൽ 2017 തുടക്കമായി

Posted on: August 4, 2017

കൊച്ചി : കേരളത്തിന്റെ പൈതൃക സ്വത്തായ കയർ ഉത്പന്നങ്ങളുടെ വിപണനവും സമഗ്രപ്രചാരണവും ലക്ഷ്യമിട്ട് സംസ്ഥാന കയർ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കയർ കാർണിവെലിനു തുടക്കമായി. കയർ ഉത്പന്നങ്ങളുടെ വിപണനവും സമഗ്രപ്രചാരണവും ലക്ഷ്യമിട്ടാണ് വിപണനമേള സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി 118 കേന്ദ്രങ്ങളിലാണ് ഒരുമാസത്തെ മേള നടത്തുന്നത്.

പരമ്പരാഗതമായി കയർ പിരിക്കുന്നവർ എത്ര ഉത്പന്നങ്ങൾ ഉണ്ടാക്കിയാലും സർക്കാർ വാങ്ങി വിപണനം ചെയ്യുമെന്നും നഷ്ടമുണ്ടായാൽ സഹിക്കുമെന്നും ധന-കയർവികസനമന്ത്രി ഡോ. തോമസ്‌ െഎസക്. ഇതോടൊപ്പം യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കും. ഏതാനും വർഷം കൊണ്ട് സാങ്കേതിക അടിത്തറയിൽ കയർമേഖലയെ പുനഃസംഘടിപ്പിച്ച് ആധുനിക വ്യവസായമായി മാറ്റുകയാണ് ലക്ഷ്യെമന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കയർ വികസനവകുപ്പ് സംഘടിപ്പിക്കുന്ന കയർ കാർണിവൽ 2017 ന്റെ ഉദ്ഘാടനം പാളയത്തെ വിപണനകേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മേളയിൽ ആയിരം രൂപയുടെ കൂപ്പൺ ഉപയോഗിച്ച് രണ്ടായിരം രൂപയുടെ ഉത്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട്. കൂടാതെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഓരോ പവൻ സ്വർണസമ്മാനവും ബംബർ സമ്മാനമായി കാറും കയർ കാർണിവലിലൂടെ നൽകും. സർക്കാർ ജീവനക്കാർക്ക് പരമാവധി പതിനയ്യായിരം രൂപ വരെ കയറുത്പന്നങ്ങൾ തവണവ്യവസ്ഥയിൽ വാങ്ങാനുള്ള പ്രത്യേക പദ്ധതിയുമുണ്ട്.

കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ ഐഷാ ബക്കർ, സംസ്ഥാന കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കെ.എസ്.സി.എം.എം.സി ചെയർമാൻ കെ. പ്രസാദ്, ഫോമിൽ ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ തുടങ്ങിയവർ പെങ്കടുത്തു. കയർ വികസന ഡയറക്ടർ എൻ. പത്മകുമാർ സ്വാഗതവും കയർഫെഡ് അഡ്മിനിസ്ട്രേറ്റർ അഡ്വ. സായികുമാർ നന്ദിയും പറഞ്ഞു.

TAGS: Coir Carnivel |