May 2024
അന്ന കിറ്റെക്‌സ് പുതിയ സ്‌റ്റോര്‍ ആരംഭിച്ചു
Posted on: January 11, 2019
കൊച്ചി : അന്ന കിറ്റെക്‌സിന്റെ 26 -ാമത് സ്റ്റോര്‍ കട്ടപ്പനയില്‍ ന്യൂ ബസ് സ്റ്റാന്‍ഡിന് സമീപം ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം മുന്‍ എം എല്‍ എ ഇ.എം ആഗസ്തി നിര്‍വഹിച്ചു. സ്റ്റോറിലെ ആദ്യ വില്പന അന്ന കിറ്റെക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ബോബി എം ജേക്കബ് കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ മനോജ് എം തോമസിനു നല്കി തുടക്കം കുറിച്ചു.
അന്ന അലുമിനിയം ഉത്പന്നങ്ങള്‍, കിറ്റെക്‌സ് ഉത്പന്നങ്ങള്‍, സാറാസ് സ്‌പൈസസ്, സ്‌കൂബീ ഡേ ബാഗുകള്‍, കിറ്റെക്‌സ് ഇന്നര്‍ വെയര്‍സ് എന്നിവയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബോബി എം ജേക്കബ് അറിയിച്ചു. കട്ടപ്പന വ്യാപാരി വ്യവസായി പ്രസിഡന്റ് പി.കെ മണി, കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടികുഴി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
TAGS: Anna Kitex | Kitex |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍