ജെ എസ് ഡബ്ലിയു സിമന്റ് കേരളവിപണിയിൽ

Posted on: October 8, 2014

JSW-Cement-Kerala-Launch-bi

ജെ എസ് ഡബ്ല്യു സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. സിമന്റ് വിപണി വർഷംതോറും ഒമ്പതു ശതമാനത്തോളം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സിമന്റ് വിപണിയെ നയിക്കുന്നത് കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ മെട്രോ നഗരങ്ങളായിരിക്കുമെന്ന് ജെ എസ് ഡബ്ലിയു സിമന്റ് ഡയറക്ടർ പങ്കജ് കുൽക്കർണി ചൂണ്ടിക്കാട്ടി.

കേരളത്തിൽ കമ്പനിക്ക് 650 ഡീലർമാരും 1200 ലധികം റീട്ടെയ്ൽ കൗണ്ടറുകളുമുണ്ട്. ദക്ഷിണേന്ത്യയിൽ 5.4 എം ടി പി എ നിർമാണശേഷിയാണ് ജെ എസ് ഡബ്ലിയു സിമന്റിനുള്ളത്. സമീപഭാവിയിൽ കർണാടകയിലെ ചിറ്റപ്പൂരിൽ 3 എം ടി പി എ പ്ലാന്റ് നിർമിച്ചുകൊണ്ട് ക്ലിങ്കർ നിർമാണ ശേഷിയും കമ്പനി വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി സൗഹൃദവും ഗുണമേന്മയുമാർന്ന ഉത്പന്നമെന്ന നിലയിൽ പോർട്ട്‌ലാന്റ് സ്ലാഗ് സിമന്റ് (പി എസ് സി) വില്പനയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ജെ എസ് ഡബ്ലിയു സിമന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ അനിൽകുമാർ പിള്ള വെളിപ്പെടുത്തി.

TAGS: JSW Cement |