ജെ എസ് ഡബ്ല്യു കോൺക്രീൽ എച്ച് ഡി സിമന്റ് കേരള വിപണിയിൽ

Posted on: October 14, 2016

jsw-concreel-hd-cement-laun

 

കൊച്ചി : പ്രമുഖ സിമന്റ് നിർമാതാക്കളായ ജെ എസ് ഡബ്ല്യു ഉന്നത ഗുണമേന്മയുള്ള കോൺക്രീൽ എച്ച് ഡി സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. എല്ലാത്തരം കോൺക്രീറ്റ് അധിഷ്ടിത നിർമാണങ്ങളും ലക്ഷ്യമിട്ടാണ് കോൺക്രീൽ എച്ച് ഡി ഹെവി ഡ്യൂട്ടി സിമന്റ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. അതിവേഗം സെറ്റാവുന്നു എന്നതാണ് ഈ സിമന്റിന്റെ പ്രത്യേകത. ബീം, കോളം, സ്ലാബ്, ഫൗണ്ടേഷൻ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

പരിസ്ഥിതി സൗഹൃദമായ കോൺക്രീൽ എച്ച് ഡി സിമന്റ് ഉയർന്ന രാസ പ്രതിരോധവും ദൃഡമായ ഉറപ്പും നല്കും. ഏത് തരം നിർമാണങ്ങളുടേയും ഈടും സുരക്ഷയും ഉറപ്പാക്കാൻ കോൺക്രീൽ എച്ച് ഡി ക്ക് ആവും. ഭാരം താങ്ങാനുള്ള കഴിവ്, ദീർഘ നാളത്തെ ഈട്, മിനിട്ടുകൾക്കകം കോൺക്രീറ്റ് സെറ്റാവൽ, രാസ മാറ്റങ്ങളിലുള്ള പ്രതിരോധം തുടങ്ങിയവയാണ് കോൺക്രീൽ എച്ച് ഡിയുടെ പ്രധാനഗുണങ്ങൾ.

പുതിയ ഉത്പപന്നം അവതരിപ്പിക്കന്നതിലൂടെ വിപണി വിപുലമാക്കുകയും ദക്ഷിണേന്ത്യയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ജെ എസ് ഡബ്ല്യു സിമന്റ് മാനേജിംഗ് ഡയറക്ടർ പാർഥ് ജിൻഡാൽ പറഞ്ഞു.

ജെ എസ് ഡബ്ല്യു സിമന്റിന് ഏറെ ആവശ്യക്കാരുള്ള ദക്ഷിണേന്ത്യയിലെ നിർമാണ മേഖലയുടെ വളർച്ച നല്ല പ്രതീക്ഷയാണ് തരുന്നത്. പുതിയ ഉത്പന്നത്തിനുള്ള മുതൽമുടക്ക് സിമന്റ് വ്യവസായ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാൻ കമ്പനിയെ സഹായിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: JSW Cement |