എസ്എംഎ അബാക്കസ് പ്രതിഭാ മത്സരത്തിൽ നിരഞ്ജനയ്ക്കും ബാസിത്തിനും കിരീടം

Posted on: January 22, 2018

കൊച്ചി : എസ്എംഎ അബാക്കസ് സംഘടിപ്പിച്ച 12 ാമത് പ്രതിഭാ മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ നിരഞ്ജന മനയിലും സീനിയർ വിഭാഗത്തിൽ എസ്. ബാസിത്തും (പ്ലാസിഡ് വിദ്യാ വിഹാർ, കുരിശുമ്മൂട് ആലപ്പുഴ) കിരീടം ചൂടി.

ജൂണിയർ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം എഫ്. അഭിരാമിനും (ടൗൺ യു.പി. സ്‌കൂൾ, ഏറ്റുമാനൂർ), ഗായത്രി കൃഷ്ണനും (രാജഗിരി ഹൈസ്‌കൂൾ കളമശേരി) കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ടി.എസ്. ആഷിക് ഇലാഹിയ്ക്കാണ് (സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഏലൂർ) രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കൊല്ലം സെന്റ് ജോൺസ് സ്‌കൂളിലെ പാർവതി മുരളി നേടി.

കലൂർ റിന്യൂവൽ സെന്ററിൽ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫറുള്ള മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ഗിന്നസ് പക്രുവും എസ്എംഎ അബാക്കസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആർ.ജി. സുരേഷ് ബാബുവും പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 2000 ത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ സംബന്ധിച്ചു.

TAGS: SMA Abacus |