കംപ്യൂട്ടിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് സമ്മേളനത്തിന് തുടക്കമായി

Posted on: September 7, 2016
രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി  സംഘടിപ്പിച്ച അഡ്വാൻസസ് ഇൻ കംപ്യൂട്ടിംഗ് ആൻഡ് ടെക്‌നോളജി സംബന്ധിച്ച ആറാമത് ത്രിദിന രാജ്യാന്തര  സമ്മേളനം എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക് ഉദ്ഘാടനം ചെയ്യുന്നു.

രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി സംഘടിപ്പിച്ച അഡ്വാൻസസ് ഇൻ കംപ്യൂട്ടിംഗ് ആൻഡ് ടെക്‌നോളജി സംബന്ധിച്ച ആറാമത് ത്രിദിന രാജ്യാന്തര സമ്മേളനം എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി സംഘടിപ്പിച്ച ആറാമത് അഡ്വാൻസസ് ഇൻ കംപ്യൂട്ടിംഗ് ആൻഡ് ടെക്‌നോളജി ത്രിദിന രാജ്യാന്തര സമ്മേളനത്തിന് തുടക്കമായി. ബോൾഗാട്ടി പാലസിൽ നട ചടങ്ങിൽ എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോസ് ക്ലീറ്റസ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു. ആർ എസ് ഇ ടി പ്രിൻസിപ്പൽ ഡോ. എ. ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജോ എം ജോർജ് എന്നിവർ പങ്കെടുത്തു.

ഓക്‌ലാൻഡ് സർവകലാശാല സെന്റർ ഫോർ ഇ-റിസർച്ച് ഡയറക്ടർ പ്രഫ. മാർക് ഗേഹൻ മുഖ്യപ്രഭാഷണം നടത്തി. വർധിച്ചു വരുന്ന ഡാറ്റ സംഭരിച്ച് സൂക്ഷിക്കുന്നത് കടുത്ത വെല്ലുവിളിയാണെ് മാർക് ചൂണ്ടിക്കാട്ടി. ഏതൊക്കെ ഡാറ്റ വീണ്ടും ഉപയോഗിക്കാൻ കഴിയും എന്നും ഭാവിയിലേക്ക് ആവശ്യമായി വരുന്ന ഡാറ്റ ഏതൊക്കെയെന്നും തിരിച്ചറിയുക അത്ര എളുപ്പമല്ല. സമഗ്രമായ അറിവുകളും ഡാറ്റകളും കൂടുതൽ അവസരങ്ങൾ തരുന്നു എന്നത് വാസ്തവമാണെങ്കിലും അവയുടെ സംഭരണം, കടുത്ത വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്മാർട്ടർ സിറ്റിക്കായുള്ള സ്മാർട്ട് സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കെ എം ആർ എൽ അഡീഷണൽ ജനറൽ മാനേജർ ജി പി ഹരി, കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ബാലസുബ്രഹ്മണ്യൻ, മാർക്ക് ഗേഹൻ, നെസ്റ്റ് ഗ്രൂപ്പ് സി ടി ഒ ഡോ. സുരേഷ് നായർ, പ്രഫ. നഡി പിള്ള, കെ ജെ സോഹൻ എന്നിവർ പങ്കെടുത്തു. റവ ഡോ. ജെയ്‌സ പോൾ മോഡറേറ്ററായിരുന്നു.