വോഡഫോൺ പ്ലേയിൽ 12 ഡിസ്‌ക്കവറി ചാനലുകൾ

Posted on: August 4, 2017

കൊച്ചി : വോഡഫോൺ പ്ലേ ഇൻഫോടെയിൻമെന്റ് വിഭാഗം ഡിസ്‌ക്കവറി കമ്മ്യൂണിക്കേഷന്റെ 12 എച്ച്ഡി, എസ്ഡി ചാനലുകൾ ലഭ്യമാക്കി. ഡിസ്‌ക്കവറി ചാനൽ, ടിഎൽസി, അനിമൽ പ്ലാനറ്റ്, ഡിസ്‌ക്കവറി എച്ച്ഡി വേൾഡ്, ഡിസ്‌ക്കവറി സയൻസ്, ഡിസ്‌ക്കവറി ടർബോ, ഡിസ്‌ക്കവറി കിഡ്‌സ്, ഇൻവെസ്റ്റിഗേഷൻ ഡിസ്‌ക്കവറി (ഐഡി), അനിമൽ പ്ലാനറ്റ് എച്ച്ഡി വേൾഡ്, ടിഎൽസി എച്ച്ഡി വേൾഡ്, ഡിസ്‌ക്കവറി തമിഴ്, ഡിസ്‌പോർട്ട് എന്ന സ്‌പോർട്ട്‌സ് ചാനൽ എന്നിവയാണ് വോഡഫോൺ പ്ലേയിൽ ലഭ്യമാകുന്ന ഡിസ്‌ക്കവറി ഇന്ത്യ ചാനലുകൾ.

മൊബൈലിൽ വിനോദ പരിപാടികൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ യുവജനങ്ങൾക്ക് മികച്ച അനുഭവങ്ങൾ പകരുന്നതാണ് വോഡഫോൺ പ്ലേ വൺ-സ്റ്റോപ് വിനോദ പരിപാടികളുടെ ശ്രേണി. ലൈവ് ടിവി, ഏറെ പ്രചാരമുള്ള ഷോകൾ, പുതിയ സിനിമകൾ, തരംഗമാകുന്ന സംഗീത വീഡിയോകൾ തുടങ്ങിയവയോടൊപ്പമാണ് ഡിസ്‌ക്കവറി കമ്മ്യൂണിക്കേഷനുമായുള്ള സഹകരണം പ്രഖ്യാപിച്ചത്.

TAGS: Vodafone Play |