താജിന്റെ ഫുഡ് ഡെലിവറി ആപ്പ് കൊച്ചിയിലും

Posted on: November 17, 2020

കൊച്ചി : ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ (ഐ.എച്ച്.സി.എല്‍.) ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ക്യൂമിന്‍ ഇനിമുതല്‍ കൊച്ചിയിലും. കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ വിഭവങ്ങള്‍ ഇനി വീട്ടിലും ആസ്വദിക്കാന്‍ ക്യൂമിന്‍ അവസരമൊരുക്കും.

റൈസ്ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങി താജ് മലബാറിലെ പ്രസിദ്ധമായ റെസ്റ്ററന്റുകളിലെ വിഭവങ്ങള്‍ വീട്ടിലെത്തിച്ച് കഴിക്കാനുള്ള അവസരമാണ് ക്യൂമിന്‍ ഒരുക്കുന്നത്.