റിനൈ ശ്രീകൃഷ്ണ ഹോട്ടൽ ഗുരുവായൂരിൽ തുറന്നു

Posted on: November 6, 2020

കൊച്ചി: ഹോട്ടല്‍ ഗ്രൂപ്പായ റിനൈ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ പുതിയ ലക്ഷ്വറി ഹോട്ടല്‍ ‘റിനൈ ശ്രീകൃഷ്ണ’ ഗുരുവായൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഹോട്ടല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ പരേതനായ പോളക്കുളത്ത് നാരായണന്റെ ഭാര്യ ദയാവതി നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണദാസ് പോളക്കുളത്ത്, ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് എന്നിവരും ക്ഷണിതാക്കളും പങ്കെടുത്തു.

ശീതീകരിച്ച മുറികള്‍ക്കു പുറമെ വിവാഹ സല്‍ക്കാരങ്ങള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയ്ക്കുള്ള ഹാളുകള്‍, രണ്ട് റസ്റ്റോറന്റുകളും കോഫീഷോപ്പും ഉള്‍പ്പെടെ ഭക്തജനങ്ങള്‍ക്കും യാത്രികര്‍ക്കും സൗകര്യപ്രദമായ താമസവും സേവനവും ഉറപ്പു നല്‍കുമെന്ന് കൃഷ്ണദാസ് പോളക്കുളത്ത് അറിയിച്ചു.

ഗുരുവായൂര്‍ കിഴക്കേ നടയില്‍ പ്രൈവറ്റ് സ്റ്റാന്‍ഡിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.