നെഫർടിടി കപ്പൽ സർവീസ് പുനരാരംഭിക്കുന്നു

Posted on: October 26, 2020

കൊച്ചി : നെഫര്‍ടിടി ആഡംബര കപ്പല്‍ സര്‍വീസ്  പുനരാരംഭിക്കുമെന്നു കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) അറിയിച്ചു. 100 പേര്‍ക്കു മാത്രാമാണു കപ്പലില്‍ പ്രവേശനം

മുതിര്‍ന്നവര്‍ക്കു 1999 രൂപയും കുട്ടികള്‍ക്കു 499 രൂപയും ടിക്കറ്റ് നിരക്ക്. ലോഞ്ച് ബാര്‍, 3 ഡി തിയറ്റര്‍, റസ്റ്ററന്റ് മീറ്റിംഗ് ഹാള്‍, ഓഡിറ്റോറിയം എന്നീ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. ബിസിനസ് മീറ്റിംഗ്, വിവാഹച്ചടങ്ങ്, പിറന്നാള്‍, മറ്റു വാര്‍ഷിക ആഘോഷങ്ങള്‍ എന്നിവയ്ക്കും കപ്പല്‍ ബുക്ക് ചെയ്യാം. www.nefertiticruise.com. 9744601234