ടൂറിസം എം.എസ്.എം.ഇ.കള്‍ക്ക് സൗജന്യ ഹെല്‍പ് ഡെസ്‌ക്

Posted on: October 1, 2020

കൊച്ചി: കോവിഡ്-19 കാരണം പ്രതിസന്ധിയിലായ രാജ്യത്തെ ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് താങ്ങാകാന്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയായ വെബ് സി.ആര്‍.എസ്. ട്രാവല്‍ ടെക്‌നോളജീസ് ആണ് സൗജന്യ ടൂറിസം ഹെല്‍പ്‌ െഡസ്‌ക് ആരംഭിച്ചിട്ടുള്ളത്.

അടച്ചിടലിനുശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എം.എസ്.എം.ഇ. ടൂറിസം മേഖലയ്ക്ക് ആവശ്യമായ പ്രൊഫഷണല്‍ സഹായങ്ങള്‍ നല്‍കുകയാണ് ഹെല്‍പ് ഡെസ്‌കിന്റെ ലക്ഷ്യം.

ടൂറിസം വ്യവസായത്തിന്റെ തിരിച്ചുവരവിന് ആവശ്യമായ ഉപദേശങ്ങള്‍, സഹായങ്ങള്‍, സാങ്കേതികവിദ്യ നടപ്പിലാക്കല്‍ തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരാകും ടൂറിസം സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാകും ഹെല്‍പ്‌ െഡസ്‌ക് പ്രവര്‍ത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.webcrstravel.com/tourism-help-desk/, 6238059497.

TAGS: TOURISUM MSME |