ഭൂതത്താൻകെട്ടിൽ 30 കോടിയുടെ ടൂറിസം പദ്ധതി

Posted on: September 21, 2020

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍ 30 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കും. പദ്ധതി
സമര്‍പ്പണം ഒക്ടോബര്‍ 10-ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

ഫോര്‍ട്ടുകൊച്ചി ആസ്ഥാനമായുള്ള ഗ്രീനിക്‌സിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതലയെന്ന് ആന്റണി ജോണ്‍ എം.എല്‍.എ.അറിയിച്ചു. സര്‍ക്കാരും ഡി.എം. സി.യും ഡി.ടി.പി.സി.യും പെരിയാര്‍വാലിയും ഗ്രീനിപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

40 ഏക്കറോളം വരുന്ന പൂള്‍ ഏരിയയില്‍ പെഡല്‍ ബോട്ടിംഗിനൊപ്പം ചൂണ്ടിയിട്ട് മീന്‍പിടിത്തം, പൂളിനോടു ചേര്‍ന്ന് നടപ്പാതയില്‍ വാക് വേ, നടപ്പാതയോടു ചേര്‍ന്ന് പഴം-പച്ചക്കറി ഓര്‍ഗാനിക് ഗാര്‍ഡന്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ചിത്രങ്ങളെടുക്കുന്നതിന് പ്രത്യേകം സജ്ജീകരിച്ച സ്ഥലസൗകര്യം എന്നിവനടപ്പാക്കും. കൂടാതെ റെസ്റ്റോറന്റ്, ആംഫി ഓപ്പണ്‍ എയര്‍ തിയേറ്റര്‍ സജ്ജമാക്കി ആഴ്ചയവസാനം പ്രാദേശിക കലാരൂപങ്ങളും നാടന്‍ഭക്ഷ്യമേളയും സംഘടിപ്പിക്കും.