06
Monday
May 2024
May 2024
ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് കൊച്ചിയിൽ
Posted on: December 6, 2014
ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് 2015 ജനുവരി 16 മുതൽ 18 വരെ കൊച്ചിയിൽ നടക്കും. എറണാകുളം കലൂരിൽ റിസർവ് ബാങ്കിന് എതിർവശത്തെ റിനെ ഇവന്റ് ഹബാണ് ട്രാവൽ മാർട്ടിന്റെ വേദി. സ്ഫിയർ ട്രാവൽമീഡിയ ആൻഡ് എക്സിബിഷൻസാണ് മാർട്ടിന്റെ സംഘാടകർ. നാല് വിദേശ രാജ്യങ്ങളിൽ നിന്നും 15 സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലേറെ പ്രതിനിധികൾ ട്രാവൽമാർട്ടിൽ പങ്കെടുക്കുമെന്ന് സ്ഫിയർ ട്രാവൽമീഡിയ ഡയറക്ടർ റോഹിത് ഹംഗൽ പറഞ്ഞു.
TAGS: India International Travelmart |
News in this Section
Related News