ഹോട്ടലുകളെ നവീകരിക്കാന്‍ ലൂമിനാറ

Posted on: September 4, 2019

കൊച്ചി : സുസ്ഥിര വരുമാനം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഹോട്ടലുകളും സമാന സ്ഥാപനങ്ങളും പുനരുദ്ധരിക്കാന്‍ പദ്ധതിയുമായി ഹോട്ടല്‍ ലൂമിനാറ. ചെലവു കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ലാഭത്തിലേക്കു നയിക്കാനുമുള്ള സേവനങ്ങള്‍ ലൂമിനാറ നല്‍കുമെന്നു മാനേജിംഗ് ഡയറക്ടര്‍ പോള്‍ജോര്‍ജ് പറഞ്ഞു.

അടുക്കള മുതല്‍ റൂം സര്‍വീസ്, റിസപ്ഷന്‍ വരെയുള്ള ജീവനക്കാര്‍ക്കു പുനര്‍പരിശീലനം നല്‍കും. സാമ്പത്തികച്ചോര്‍ച്ച ഒഴിവാക്കാന്‍ വിശദപഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കും. വാങ്ങള്‍ പ്രക്രിയയ്ക്കു ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തും. പരമ്പരാഗത, സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു പുതിയ പ്രതിച്ഛായ നേടിക്കൊടുക്കും.

ആദ്യ ദൗത്യമായ എറണാകുളം നോര്‍ത്തിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമിന്റെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കി. ഹോട്ടലുകളെ ഏറ്റെടുത്തു ലാഭത്തിലാക്കി തിരികെ നല്‍കുമ്പോള്‍ മാനേജ്‌മെന്റ് ഫീസ് ഈടാക്കുമെന്നും പോള്‍ ജോര്‍ജ് പറഞ്ഞു.

TAGS: LUMINARA |