സൗജന്യ വീസയുമായി ശ്രീലങ്ക

Posted on: July 31, 2019

തിരുവനന്തപുരം : ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 45 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു സൗജന്യ വീസ ഓണ്‍ അറൈവല്‍ സൗകര്യമൊരുക്കി ശ്രീലങ്ക. കൊളംബോ സ്‌ഫോടനങ്ങള്‍ക്കുശേഷം വിനോദസഞ്ചാരികളുടെ വരവിലുണ്ടായ കുറവു പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നാളെ മുതല്‍ സൗജന്യ വീസ ലഭിക്കും.

നേരത്തെ ഏകദേശം 1400 രൂപയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു ശ്രീലങ്ക ഈടാക്കിയിരുന്ന വീസ നിരക്ക്. ട്രാവല്‍ ഏജന്‍സികളുടെ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 2000 രൂപയാണ് ഈയിനത്തില്‍ സഞ്ചാരികള്‍ക്കു ചെലവുവന്നിരുന്നത്. ഈ തുക പൂര്‍ണാമായി ഒഴിവാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യ, ചൈന എന്നിവയ്ക്കു പുറമെ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, റഷ്യ, ഐസ് ലന്‍ഡ്, ഫിലപ്പീന്‍സ്, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇനി സൗജന്യ വീസ ലഭിക്കും.

TAGS: Free Visa |