14
Tuesday
May 2024
May 2024
ഹെയിന്റിച്ച് കഫേ ഉദ്ഘാടനം ചെയ്തു
Posted on: August 18, 2015
കൊച്ചി : ഹെയിന്റിച്ച് കഫേ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ ഏറ്റവും ആധുനികവും കാലികവുമായ കഫേയാണ് കലൂർ – കത്രിക്കടവ് റോഡിലുള്ള ഹെയിന്റിച്ച്. ഈ സാമ്പത്തിക വർഷത്തിൽ 10 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ഹെയിന്റിച്ച് കഫേ ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ കഫേ ഉടൻ തന്നെ കാക്കനാട് ആരംഭിക്കുമെന്ന് മാനേജിംഗ് പാർട്ണർമാരായ മനോജ് തോമസും ജോമോൻ വർഗീസും പറഞ്ഞു.
കഫേയിലെ ആകർഷകമായ പാനീയങ്ങൾ, പലഹാരങ്ങൾ, ആസ്വാദ്യകരമായ ചോക്കലേറ്റുകൾ, സ്വാദിഷ്ഠമായ ഡെസർട്ടുകൾ തുടങ്ങിയവ ഹെയിന്റിച്ചിൽ ആസ്വദിക്കാം. ഹെയിന്റിച്ച് ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ് ഉത്പന്നം ഹെയിന്റിച്ച്-ചോക്കോഡേ ആണെന്ന് മാനേജിംഗ് പാർട്ണർമാർ ചൂണ്ടിക്കാട്ടി.
TAGS: Heinrich Cafe Cochin |
News in this Section
Related News