ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് എന്‍എഫ്ഒ മാര്‍ച്ച് 31 വരെ

Posted on: March 25, 2023

കൊച്ചി : ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സസ്റ്റയനബിള്‍ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാന്റേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകള്‍ക്ക് തുടക്കം കുറിച്ചു. യൂണിറ്റിന് പത്തു രൂപ എന്ന എന്‍എവിയില്‍ മാര്‍ച്ച് 31 വരെയാണ് പുതിയ ഫണ്ട് ഓഫര്‍.

പരിസ്ഥിതി, സാമൂഹ്യ, ഭരണ സൗഹാര്‍ദ്ദ കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം കൈവരിക്കാനാണ് ടാറ്റാ എഐഎയുടെ സസ്റ്റയനബിള്‍ ഇക്വിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിക്ഷേപത്തിന്റെ 80 മുതല്‍ 100 ശതമാനം വരെ ഇഎസ്ജി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലുമായിരിക്കും. 20 ശതമാനം വരെ മറ്റ് ഓഹരികളിലും ഡെറ്റ്, മണി മാര്‍ക്കറ്റ് പദ്ധതികളിലും ആയിരിക്കും.

വിപണി ചാഞ്ചാട്ടങ്ങള്‍ പോലുള്ള ഘടകങ്ങള്‍ക്ക് അനുസരിച്ചല്ലാതെ സുസ്ഥിരമായ മികച്ച നിക്ഷേപങ്ങള്‍ നല്‍കുകയാണ് ടാറ്റാ എഐഎ ഡൈനാമിക് അഡ്വാന്റേജ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് പുതിയ ഫണ്ട് ഓഫറുകളിലും ടാറ്റാ എഐഎയുടെ യൂലിപ് ഓഫറിങ്ങുകളായ ഫോര്‍ച്യൂണ്‍ പ്രോ, വെല്‍ത്ത് പ്രോ, ഫോര്‍ച്യൂണ്‍ മാക്‌സിമ, വെല്‍ത്ത് മാക്‌സിമ തുടങ്ങിയവയിലൂടെ നിക്ഷേപിക്കാം ടാറ്റാ എഐഎയുടെ സവിശേഷമായ നിക്ഷേപ ബന്ധിത പരിരക്ഷാ പദ്ധതികളായ പരം രക്ഷക്, സമ്പൂര്‍ണരക്ഷാ സുപ്രീം തുടങ്ങിയവ വാങ്ങുന്നതിലൂടേയും ഉപഭോക്താക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വിപണി ബന്ധിത നേട്ടങ്ങളും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും നേടാനാവും.

സാമ്പത്തിക അനിശ്ചിതത്വങ്ങളുടേയും ചാഞ്ചാട്ടങ്ങളുടേയും ഇക്കാലത്ത് നമ്മുടെ ഭാവിക്കു പരിരക്ഷ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഇന്‍വെസ്റ്റിംഗ് ഓഫിസറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു. ഇതേ സമയം തന്നെ നാം വന്‍ കാലാവസ്ഥാ മാറ്റങ്ങളും അതിവേഗ നഗരവല്‍ക്കരണങ്ങളുടേയും തിക്തഫലങ്ങളും അനുഭവിക്കുകയുമാണ്. ഇവയെല്ലാം കണക്കിലെടുത്തു കൊണ്ടാണ് ഈ വെല്ലുവിളികളിലൂടെ കടന്നു പോകുകയും അതേ സമയം നമ്മുടെ ഭൂമിക്ക് മികച്ച ഭാവി ലഭ്യമാക്കാന്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന രണ്ട് സവിശേഷമായ എന്‍എഫ്ഒകളുമായി തങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.