സൗത്ത് ഇന്ത്യൻ ബാങ്കിന് 187.06 കോടി രൂപ നഷ്ടം

Posted on: October 22, 2021

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2021 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെ യുള്ള മൂന്നുമാസ കാലയളവില്‍ 187.06 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 65.09 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്താണ് ഇത്.

അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 111.91 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍
ഇത് 390.94 കോടിയായിരുന്നു.