ഐഡിബിഐ ബാങ്ക് എൻഎസ്ഇ യിലെ ഓഹരിവിൽക്കുന്നു

Posted on: December 19, 2014

NSE-B

ഐഡിബിഐ ബാങ്ക് നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലെ (എൻഎസ്ഇ) 5.33 ശതമാനം ഓഹരിവിൽക്കാൻ ഒരുങ്ങുന്നു. ഓഹരിവില്പന വഴി 1,000 കോടി രൂപ സമാഹരിക്കാനാണ് ഐഡിബിഐ ബാങ്ക് ലക്ഷ്യമിടുന്നത്.

ഓഹരിവില്പന സംബന്ധിച്ച് താത്പര്യ പത്രം ഐഡിബിഐ ക്ഷണിച്ചു. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2015 ജനുവരി 20 ന് മുമ്പ് താത്പര്യപത്രം സമർപ്പിക്കാവുന്നതാണ്. എൻഎസ്ഇ യിൽ എൽഐസിക്ക് 10.51 ശതമാനവും എസ് ബി ഐ ക്ക് 10.19 ശതമാനവും ഐഎഫ്‌സിഐ ക്ക് 5.55 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്.