ഓഹരിവിലയിലെ കുതിപ്പ് : സൗത്ത് ഇന്ത്യന്‍ ബാങ്കിനോട് ബിഎസ്ഇ വിശദീകരണം തേടി

Posted on: May 11, 2021

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിനോട് ബോംബെ സ്റ്റോക് എക്‌സ്ചേഞ്ച് വിശദീകരണം തേടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാങ്കിന്റെ ഓഹരി വില അസാധാരണ നിലയിലേക്ക് ഉയര്‍ന്നതാണ് കാരണം. എട്ടു രൂപയില്‍ താഴെയായിരുന്ന ഓഹരി വില 25 ശതമാനത്തിലേറെ ഉയര്‍ന്ന് 10 രൂപ കടന്നു.

തിങ്കളാഴ്ച മാത്രം 10 ശതമാനത്തിലേറെയാണ് വര്‍ധന.ബാങ്കിന്റെ പ്രകടനത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്ന എല്ലാ വിവരങ്ങളും എക്‌സ്ചേഞ്ചിനെ യഥാസമയം അറിയിക്കാറുണ്ടെന്ന് ബാങ്ക് വിശദീകരിച്ചു.