മുത്തൂറ്റ് മൈക്രോഫിന്‍ 350 കോടിയുടെ പ്രൈവറ്റ് പ്ലേസ്മെന്റിന് ഒരുങ്ങുന്നു

Posted on: April 27, 2021

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മൈക്രോ ഫിനാന്‍സ് സംരംഭമായ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വില്പനയിലൂടെ 350 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ ഒന്നോ രണ്ടോ നിക്ഷേപകരില്‍ നിന്നായിരിക്കും ഈ തുക സമാഹരിക്കുക. ഇതിനു പുറമെ, കടപ്പത്രങ്ങളുടെ വില്പനയിലൂടെ മറ്റൊരു 100 കോടി രൂപ കൂടി സ്വരൂപിക്കാന്‍ പദ്ധതിയുണ്ട്.

ബാലന്‍സ് ഷീറ്റ് വിപുലീകരിക്കാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. കൈകാര്യം ചെയ്യുന്ന ആസ്തി 2023 മാര്‍ച്ചോടെ 8,000 കോടി രൂപയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത