12
Sunday
May 2024
May 2024
മുത്തൂറ്റ് കാപ്പിറ്റലിന് 14 കോടി ലാഭം
Posted on: February 1, 2021
കൊച്ചി : മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഡിസംബര്‍ ക്വാര്‍ട്ടറില്‍ 14 കോടി രൂപ അറ്റലാഭം നേടി. മുന്‍വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 19 കോടി രൂപയായിരുന്നു അറ്റാദായം.
120.7 കോടി രൂപയുടെ വരുമാനമാണ് ഡിസംബര്‍ ക്വാര്‍ട്ടറില്‍ രേഖപ്പെടുത്തിയത്. മൊത്തം 326 കോടിയുടെ വായ്പകള്‍ നല്കി. 304 കോടി രൂപ മാത്രമാണ് ടൂ-വീലര്‍ വായ്പകളായി നല്‍കിയത്. 2,224 കോടി രൂപയാണ് കമ്പനിയുടെ മൊത്തം കൈകാര്യ ആസ്തി (എ.യു.എം.).
2019 ഡിസംബര്‍ ക്വാര്‍ട്ടറില്‍ 2,751 കോടി എ.യു.എം.ഓടെ മൊത്തം 465.8 കോടിയുടെ വായ്പകളാണ് കമ്പനി നല്‍കിയത്. അക്കാലയളവില്‍ 150.9 കോടിയുടെ വരുമാനം നേടിയിരുന്നു.
TAGS: Muthoot Capital |
News in this Section